Advertisement

യൂത്ത് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കാന്‍ ഗ്രൂപ്പുകളുടെ നീക്കം: പ്രതിഷേധം

December 19, 2019
0 minutes Read

യൂത്ത് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കാനുള്ള ഗ്രൂപ്പുകളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കെയാണ് സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്താനുള്ള സംസ്ഥാന ഘടകത്തിന്റെ നീക്കം.

പദവികള്‍ പങ്കിട്ടെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. യൂത്ത് കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം വേണ്ടെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിനോട് യോജിപ്പാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയെ സംസ്ഥാന അധ്യക്ഷനും കെ എസ് ശബരീനാഥന്‍ എംഎല്‍എയെ ഏക ഉപാധ്യക്ഷനുമാക്കാനാണ് ധാരണ.

മറ്റ് പദവികളിലും ജില്ലാ നേതൃസ്ഥാനങ്ങളിലും ഇത്തരത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സംഘടനാ പദവികള്‍ ഗ്രൂപ്പുകള്‍ പങ്കിട്ടെടുക്കുന്നതോടെ ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവര്‍ പുറത്തുപോകേണ്ടിവരും. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു പലരും. സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കാനുള്ള ഗ്രൂപ്പ് നീക്കം നേതൃത്വം അംഗീകരിച്ചില്ലെങ്കില്‍ ധാരണയുടെ അടിസ്ഥാനത്തില്‍ പേരിനൊരു തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇക്കാര്യത്തിലും ഭിന്നതകള്‍ രൂക്ഷമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top