കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

കൊല്ലം ഏരൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ വാഴകൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ഏരൂർ വിഷ്ണുഭവനിൽ ജിഷ്ണു ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏരൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജിഷ്ണു ബാബു, കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പറമ്പിൽവച്ച് പുക വലിച്ചത് അയൽവാസി കണ്ടിരുന്നു. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ഭയന്ന് ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
വീടിനു സമീപമുള്ള വയലിലെ വാഴകൈയ്യിലാണ് ജിഷ്ണു തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത് കൂലിപണിക്കാരനായ അച്ഛൻ ജോലി ആവശ്യങ്ങൾക്കായി ഒരാഴ്ച്ചയായി പത്തനാപുരത്താണ്. ജിഷ്ണുവിനെ കാണാതായതോടെ രക്ഷകർത്താക്കൾ ഏരൂർ പൊലീസിൽ രാത്രി തന്നെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് രാത്രി ഏരൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടത്താൻ ആയിരുന്നില്ല. രാവിലെ സമീപത്തെ വാഴത്തോട്ടത്തിൽ എത്തിയ ഉടമസ്ഥനാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്തിയത്. വിദഗ്ധ സംഘം സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here