Advertisement

എബിവിപിക്കാർ മലയാളികളെ തെരഞ്ഞുപിടിച്ച് മർദിച്ചു: ഡൽഹി പ്രതിഷേധത്തിന് ശേഷം കോഴിക്കോട്ടെത്തിയ വിദ്യാർത്ഥികൾ

December 20, 2019
1 minute Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ മലയാളി വിദ്യാർത്ഥികളെ എബിവിപിക്കാർ തെരഞ്ഞുപിടിച്ച് മർദിച്ചെന്ന് ഡൽഹിയിൽ നിന്ന് തിരിച്ചത്തിയവർ ട്വന്റിഫോറിനോട്. ശക്തമായ പൊലീസ് നടപടികളാണ് നേരിട്ടത്. ഡൽഹി സർവകലാശാലയിൽ അക്രമികളെ സഹായിക്കുന്ന സമീപനം പൊലീസ് സ്വീകരിച്ചു. അടച്ചിട്ട കാമ്പസ് തുറന്നാൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Read Alsoട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗലൂരു പൊലീസ് കസ്റ്റഡിയിൽ

ഡൽഹിയിലെ വിവിധ സർവകലാശാലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾക്ക് കോഴിക്കോട്ട് സ്വീകരണം നൽകിയ സമയത്തായിരുന്നു പ്രതികരണം. രാവിലെ നാലരക്ക് മംഗള എക്‌സ്പ്രസിൽ വന്നിറങ്ങിയ ജെഎൻയു ,ജാമിഅ മില്ലിയ, അലിഗഡ് സർവകലാശാലകളിലെ 100ലധികം വിദ്യാർത്ഥികൾക്ക് അലിഗഡ് സർവകലാശാല പൂർവവിദ്യാർത്ഥികളാണ് സ്വീകരണം നൽകിയത്. അവിടെ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് വിദ്യാർത്ഥികൾ പന്തംകൊളുത്തി പ്രകടനം നടത്തി.

അതേസമയം, പ്രക്ഷോഭത്തിന് ഇന്നും രാജ്യതലസ്ഥാനം അടക്കമുള്ള ഇടങ്ങൾ വേദിയാകും. ഡൽഹിയിലെ പ്രതിഷേധങ്ങൾ ഇന്നലെ വൈകിട്ടോടെ ജന്തർമന്ദിർ കേന്ദ്രീകരിച്ചായി മാറി. കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നലത്തെതിന് സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾക്ക് ഇന്നും മുഖ്യമന്ത്രി മമത ബാനർജിയാകും നേതൃത്വം നൽകുക.

 

 

abvp, caa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top