Advertisement

ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ഹസന്‍ ദയബിന് ക്ഷണം

December 20, 2019
Google News 1 minute Read

ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മൈക്കല്‍ ഔന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന്‍ ദയബിനെ ക്ഷണിച്ചു. പാര്‍ലമെന്റ് അംഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് പ്രസിഡന്റ് ഹസന്‍ ദയബിനെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിച്ചത്

കഴിഞ്ഞ ദിവസമാണ് ഷിയാ സംഘടനകളായ ഹിസ്ബുള്ള, അമല്‍ എന്നീ സംഘടനകള്‍ സംയുക്തമായി ഹസന്‍ ദയബിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. ക്രിസ്ത്യന്‍ സംഘടനയും ഹസന്‍ ദയബിന് പിന്തുണയുമായി എത്തിരുന്നു. നിലവിലെ 128 അംഗ പാര്‍ലമെന്റില്‍ 70 അംഗങ്ങള്‍ ഈ മൂന്ന് സംഘടനാ പ്രതിനിധികളാണെന്നത് ഹസന്‍ ദയബിന്റെ വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയ പ്രസിഡന്റ് മൈക്കല്‍ ഔന്‍ ഹസന്‍ ദയബിനെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുകയായിരുന്നു.

എനിക്കൊരു അവസരം തരൂ. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച പരിഹരിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും തന്റെ പരിശ്രമമെന്നും രാജ്യത്തെ അഭിസംബോധനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഹസന്‍ ദയബ് പറഞ്ഞു. അതേസമയം ഹസന്‍ ദയബ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനകീയ സമരക്കാര്‍ ഉയര്‍ത്തുന്നത്. നിലവിലെ ഭരണവര്‍ഗം പൂര്‍ണമായും മാറിനില്‍ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

Story Highlights- Hasan Dayab, Lebanon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here