കർണാടകയിൽ വനിതാ ബസ് കണ്ടക്ടർക്ക് നേരെ ആസിഡ് ആക്രമണം

കർണാടകയിൽ വനിതാ ബസ് കണ്ടക്ടർക്ക് നേരെ ആസിഡ് ആക്രമണം. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ തുംകുർ ജില്ല സ്വദേശിനിയാണ് ആക്രമണത്തിനിരയായ ഇന്ദിര ഭായ്. ഇന്ദിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആക്രമണം നടക്കുമ്പോൾ ഇന്ദിര വീട്ടിൽ നിന്നും വെറും 100 മീറ്റർ അകലെ മാത്രമായിരുന്നു. ഹെൽമെറ്റ് ധാരികളായ ആക്രമികൾ ഇന്ദിരയ്ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിൽ ഇന്ദിരയുടെ കഴുത്തിലും, മുഖത്തും, പുറത്തും പൊള്ളലേറ്റിട്ടുണ്ട്.
ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാരിയാണ് ഇന്ദിര. ബഗൽഗുണ്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചു വരികയാണെന്ന് എൻ ശശികുമാർ ഡിസിപി (നോർത്ത്) പറഞ്ഞു.
ഐപിസി 326-ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights- Acid Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here