തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എന്‍ഡിഎ സര്‍ക്കാര്‍ രക്ഷിച്ചു; അവകാശവാദവുമായി മോദി

തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എന്‍ഡിഎ സര്‍ക്കാര്‍ രക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.
അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സിന്റെ നൂറാം വാര്‍ഷിക ആഘോഷം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക മേഖല ഇപ്പോള്‍ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി കുറഞ്ഞുവരുന്ന സമയത്താണ് മോദിയുടെ അവകാശവാദം.
‘അഞ്ച്-ആറ് വര്‍ഷം മുന്‍പ് നമ്മുടെ സമ്പദ് വ്യവസ്ഥ ദുരന്തത്തിലേക്ക് നീങ്ങുകയായിരുന്നു. നമ്മുടെ സര്‍ക്കാര്‍ അത് സുസ്ഥിരമാക്കുക മാത്രമല്ല, അച്ചടക്കം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്’ എന്നായിരുന്ന മോദിയുടെ പ്രസംഗം. അഞ്ച് ട്രില്ല്യന്‍ സമ്പദ് ഘടന ഇന്ത്യയ്ക്ക് സമീപ ഭാവിയില്‍ പ്രാപ്യമാകും എന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.
Talks on making India USD 5 trillion economy didn’t come all of a sudden: PM Modi
Read @ANI Story | https://t.co/XrokthukSD pic.twitter.com/dUZ6V7FKmr
— ANI Digital (@ani_digital) December 20, 2019
Story Highlights- NDA Government, India’s , economy , Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here