Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20.12.2019)

December 20, 2019
1 minute Read

മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മലയാളി മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഡിജിപി, ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡിജിപിയുമായി സംസാരിച്ചു.

ട്വന്റിഫോർ സംഘമടക്കമുള്ള മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ മംഗളൂരു പൊലീസ് കസ്റ്റഡിയിൽ. ട്വന്റിഫോർ കാസർഗോഡ് ബ്യൂറോ റിപ്പോർട്ടർ ആനന്ദ് കൊട്ടിലയെയും കാമറമാന്‍ രഞ്ജിത്ത് മന്നിപ്പാടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബസിൽ പിടിച്ചു വച്ചിരിക്കുകയാണ്. കാമറയടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മൊബൈൽ പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ ഇന്ന് കർഫ്യൂ; കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം

പൗരത്വ ഭേദഗതി നിയമത്തിനെതിരായി വൻപ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തിൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ പൂർണ കർഫ്യൂ. മുമ്പ് അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് കർഫ്യൂ ഉണ്ടായിരുന്നത്.

 

 

 

 

news round up

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top