Advertisement

‘അംബേദ്കറുടെ മക്കൾ തലകുനിക്കുന്നവരല്ല’; പൊലീസിൽ കീഴടങ്ങും മുൻപ് ചന്ദ്രശേഖർ ആസാദ് പറഞ്ഞ വാക്കുകൾ; വീഡിയോ

December 21, 2019
9 minutes Read

പൊലീസിൽ കീഴടങ്ങും മുൻപ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ഉറച്ച സ്വരത്തിലാണ് ചന്ദ്രശേഖർ തന്റെ നിലപാട് വ്യക്തമാക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും ഇന്ത്യയെ തകർത്തുകളയുമെന്നും ഇപ്പോൾ നടക്കുന്നത് വലിയ പോരാട്ടമാണെന്നും ചന്ദ്രശേഖർ പറയുന്നു. നിരവധി പേർ ചന്ദ്രശേഖറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഇത്തരത്തിലൊരു സാഹചര്യത്തിൽ നാം രാജ്യത്തിനൊപ്പം നിൽക്കണം. ഇത് മുസ്ലീം സഹോദരങ്ങളുടെ മാത്രമല്ല, ഏവരുടെയും പോരാട്ടമാണ്. ഈ പോരാട്ടത്തെ തകർക്കാൻ അനുവദിക്കില്ല. താൻ സർക്കാരിന് കീഴടങ്ങാൻ തയാറാണ്, പക്ഷെ, സർക്കാരിനോട് പറയാനുള്ളത്, ഈ നിയമം നിങ്ങൾക്ക് പിൻവലിക്കേണ്ടിവരും എന്നാണ്. ഈ സമരം തളർന്നുപോവരുത്. ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. കാരണം, നമ്മുടെ ഐക്യമാണ് നമ്മുടെ ശക്തി. പ്രതിഷേധം സമാധാനപൂർണമായിരിക്കണം. ലാത്തിക്കും വെടിയുണ്ടകൾക്കും നമ്മൾ അവസരം കൊടുക്കരുത്. സമാധാനം കൊണ്ടുമാത്രമേ ശത്രുക്കളെ നേരിടാകൂ എന്നും ചന്ദ്രശേഖർ പറയുന്നു.

എല്ലാരും ഒരുമിച്ച് തെരുവിലിറങ്ങണം. ഇതൊരു ജാതിയുടെയോ മതത്തിന്റേയോ പ്രശ്‌നമല്ല. ദളിത്, ആദിവാസി പിന്നാക്ക വിഭാഗക്കാരുടെ സമ്പത്തും അവകാശങ്ങളും പിടിച്ചടക്കാനുള്ള ശ്രമമാണ്. അമിത് ഷാ ഏതു വിധേനയും ചന്ദ്രശേഖർ ആസാദിനെ പിടികൂടുമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ തന്നെ അങ്ങോട്ട് വരുന്നു. പക്ഷെ, നിങ്ങളോട് ഒന്നേ പറയാനുള്ളൂ, അംബേദ്കറുടെ മക്കൾ തലകുനിക്കുന്നവരല്ല. തല വെട്ടിയാലും താൻ വാക്ക് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

story highlights- chandrasekhar azad, citizenship amendment act, viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top