ഉത്തർപ്രദേശിൽ സംഘർഷം തുടരുന്നു; മരണം പതിനാലായി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ മരണം പതിനാലായി. മരിച്ചവരിൽ എട്ട് വയസുകാരനും ഉൾപ്പെടുന്നു. പൊലീസ് നടപടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് വാരാണസിയിൽ കുട്ടി മരിച്ചത്. മീററ്റിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ഗൊരഖ്പൂരിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രാംപുരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൊറാദാബാദിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. മേഖലയിൽ കർഫ്യു പ്രഖ്യാപിച്ചു. പ്രയാഗ്രാജിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. നൂറ് പേർക്കെതിരെയാണ് കേസെടുത്തത്. 144 ലംഘിച്ചതിന് പതിനായിരം പേർക്കെതിരെ പ്രത്യേക എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. മീററ്റിലാണ് മരണങ്ങൾ ഏറെയും.
ഫിറോസാബാദ്, കാൺപൂർ, ബിജ്നോർ, സംഭാൽ, ബുലന്ദ്ഷഹർ തുടങ്ങിയ മേഖലകളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ അതത് സ്ഥലത്തെ പൊലീസ് ഉന്നതർക്ക് നിർദേശം നൽകിയതായി ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു.
story highlights- citizenship amendment act, uttarpradesh, 14 killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here