പൗരത്വ നിയമ ഭേദഗതി; പ്രതിഷേധങ്ങളിൽ നിന്ന് കോൺഗ്രസ് ഉന്നതനേതൃത്വം വിട്ടു നിന്നതിനെ വിമർശിച്ച് ജെഡിയു നേതാവ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോർ. തെരുവിൽ പ്രതിഷേധം അരങ്ങേറുമ്പോൾ കോൺഗ്രസ് ഉന്നത നേതൃത്വം വിട്ടു നിന്നതിനെയാണ് പ്രശാന്ത് വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും കടുത്ത പ്രതിഷേധവുമായി പ്രശാന്ത് കിഷോർ നേരത്തെയും രംഗത്തെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കും എൻആർസിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ പ്രശാന്ത് കിഷോർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 16 ബിജെപി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
story highlights- prashant kishore, jdu, congress, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here