പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍; പ്രതിഷേധം ശക്തമാക്കി സമര സമിതി

പുതുവൈപ്പിലെ നിര്‍ദിഷ്ട എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കി സമര സമിതി. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ഇന്ന് ജനകീയ മാര്‍ച്ച് നടത്തും. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചതിന് പിന്നാലെയാണ് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്താന്‍ സമര സമിതി തീരുമാനിച്ചത്.
രണ്ടര വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയുടെ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. അര്‍ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ശന പൊലീസ് സുരക്ഷയിലാണ് നിര്‍മാണം വീണ്ടും തുടങ്ങിത്. എന്നാല്‍ പദ്ധതിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന നിലപടില്‍ സമര സമിതി ഉറച്ച് നിന്നു. പദ്ധതിക്ക് മുന്നിലൂടെയുള്ള പൊതുവഴി ബാരിക്കേട് ഉപയോഗിച്ച് അടച്ചുകെട്ടിയ പൊലീസ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെയാണ് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ സമര സമിതി തീരുമാനിച്ചത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് ആയിരത്തിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. 2010-ലാണ് പുതുവൈപ്പ് പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിച്ചത്. ഒന്‍പത് വര്‍ഷമായിട്ടും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഇത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കനത്ത നഷ്ടമുണ്ടാക്കിയെന്നാണ് വാദം. ഇതോടെയാണ് പൊലീസ് സുരക്ഷയില്‍ നിര്‍മാണം തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരിടവേളയ്ക്ക് ശേഷം പുതുവൈപ്പ് വീണ്ടും സമരഭൂമിയാവുകയാണ്.
Story Highlights- puthuvype, LPG Terminal, protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here