Advertisement

ബോബി-സഞ്ജയ് തിരക്കഥയിൽ ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് ഒന്നിക്കുന്നു; ഒരുങ്ങുന്നത് ത്രില്ലർ ചിത്രം

December 21, 2019
1 minute Read

ബോബി-സഞ്ജയ്-റോഷൻ ആൻഡ്രൂസ് സഖ്യം ഒന്നിക്കുന്നു. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം പൊലീസ് സ്റ്റോറിയാണെന്നാണ് റോഷൻ വെളിപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മുംബൈ പൊലീസിനു ശേഷം അതേ ടീം തന്നെയാണ് വീണ്ടും ഒരുമിക്കുന്നത്.

വരുന്ന ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ചിത്രത്തിൽ ദുൽഖറിനൊപ്പം മമ്മൂട്ടി കൂടി ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ദുൽഖർ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് 60 ദിവസത്തെ ഷൂട്ട് ഉണ്ടാവുമെന്നാണ് വിവരം.

നിലവിൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിലാണ് ദുൽഖർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ കഥ പറയുന്ന ചിത്രം അടുത്ത വർഷമാണ് റിലീസ്.

അതേ സമയം, മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കിയ പ്രതി പൂവൻ കോഴി എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഉണ്ണി ആറിൻ്റെ തിരക്കഥയിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top