ക്രിസ്മസിന് കേക്കുകളുമായി വിയ്യൂർ ജയില്‍ തടവുകാർ

ക്രിസ്മസിന് മധുരം പകരാൻ കേക്കുകളുമായി വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർ. ജയിലിൽ തയാറാക്കുന്നത് പഴങ്ങളുപയോഗിച്ചുള്ള കേക്കുകളാണ്. ഫ്രീഡം ഫൂഡ് ഫാക്ടറിയിലാണ് കേക്കുകൾ ഒരുങ്ങുന്നത്.
Read Also: ക്രിസ്മസ് ട്രീക്കായ് പ്രകൃതി സൗഹൃദ അലങ്കാരങ്ങളുമായി നേഹ
ഫ്രീഡം ബനാന, ഗ്രേപ്‌സ് പ്രീമിയം കേക്കുകളാണ് വിപണിയിലെത്തിക്കുന്നത്. സെൻട്രൽ പ്രിസൺ ആൻഡ് കറപ്ഷണൽ ഹോമിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ബേക്കറി യൂണിറ്റിൽ നിന്ന് വിൽപന നടത്തുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവക്ക് പുറമെയാണ് ആഘോഷത്തിനായി പുതിയ ഇനങ്ങളെത്തുന്നത്.
730 ഗ്രാം തൂക്കമുള്ള രണ്ട് തരം കേക്കുകളും ജയിലിന് മുന്നിലെ ഔട്ട്‌ലെറ്റിൽ 230 രൂപയ്ക്ക് ലഭിക്കും. കണ്ണൂർ കിണ്ണത്തപ്പവും ഇവിടെ വിൽപനയ്ക്കുണ്ട്. ഉത്പന്നങ്ങൾക്ക് വിപണിയിൽ നല്ല പ്രതികരണമെന്ന് ജയിൽ സൂപ്രണ്ട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here