ക്രിസ്മസ് പാർട്ടിക്കിടെ തേങ്ങാ വൈൻ കുടിച്ച് 11 പേർ മരിച്ചു; 300 പേർ ആശുപത്രിയിൽ

ക്രിസ്മസ് പാർട്ടിക്കിടെ തേങ്ങാ വൈൻ കുടിച്ച് 11 പേർ മരിച്ചു. 300 പേർ ആശുപത്രിയിലാണ്. ഫിലിപ്പീൻസിലാണ് ഈ ദാരുണ സംഭവം നടന്നത്.
ദക്ഷിണ മനിലയിലെ ലഗുന ക്വൻസോൺ എന്നീ പ്രദേശങ്ങളിലാണ് ലംബനോഗ് (തേങ്ങയിൽ നിന്ന് ഉണ്ടാക്കുന്നത്) എന്ന വൈൻ കുടിച്ച് ദുരന്തം സംഭവിച്ചത്. 300 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ലംബാനോഗിന്റെ അംശങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അനധികൃത ലംബനോഗ് ഉത്പാദനം തടയാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടപടികൾ എടുത്തിരുന്നു. കഴിഞ്ഞ വർഷം 21 പേരാണ് മദ്യ ദുരന്തത്തിൽ മരിച്ചത്.
Story Highlights – Wine,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here