അഫ്ഗാന് പ്രസിഡന്റായി അഷ്റഫ് ഗനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന

അഫ്ഗാന് പ്രസിഡന്റായി അഷ്റഫ് ഗനി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സൂചന. പ്രാഥമിക ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഗനി മുന്‍പിലാണ്. തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് അഷ്റഫ് ഗനി 51 ശതമാനം വോട്ടു നേടിയെന്നാണ് റിപ്പോര്‍ട്ട്. ഗനിക്ക് എതിരേ മത്സരിച്ച ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള അബ്ദുള്ളയ്ക്ക് 39.52 ശതമാനം വോട്ടു കിട്ടി. ഹിസ്ബി ഇ ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര് 3.85 ശതമാനം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്തി.
സ്ഥാനാര്‍ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും പരാതി നല്കാന് മൂന്നു ദിവസം അനുവദിച്ചിട്ടുണ്ട്. അതിനുശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കൂ. ഫലം അംഗീകരിക്കില്ലെന്ന് അബ്ദുള്ള അബ്ദുള്ള വ്യക്തമാക്കി കഴിഞ്ഞു. കള്ള വോട്ടു നടന്നെന്നും പോളിംഗ് സമയം കഴിഞ്ഞും വോട്ടിംഗിന് അനുമതി നല്‍കിയെന്നും ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.
സെപ്റ്റംബര്‍ 28നു നടന്ന വോട്ടെടുപ്പിന്റെ ഫലം ഒക്ടോബര്‍ 19നു പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫലപ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. താലിബാന്റെ ഭീഷണിയെത്തുടര്‍ന്നു നിരവധി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തിലെത്താനായിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here