Advertisement

‘പൗരത്വ നിയമ ഭേദഗതിക്കെതിരായ പരസ്യങ്ങൾ നിർത്തിവയ്ക്കണം’; ബംഗാൾ സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

December 23, 2019
1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചാരണങ്ങളും പരസ്യങ്ങളും നിർത്തിവയ്ക്കണമെന്ന് കൽക്കട്ട ഹൈക്കോടതി. സിഎഎയ്‌ക്കെതിരെ സർക്കാർ പുറത്തിറക്കിയ പരസ്യങ്ങൾ പിൻവലിക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഹർജി ജനുവരി ഒൻപതിന് വീണ്ടും പരിഗണിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തുവന്ന സംസ്ഥാനങ്ങളിൽ ഒന്ന് പശ്ചിമ ബംഗാളായിരുന്നു. സിഎഎയ്ക്കും എൻആർസിക്കുമെതിരെ മുഖ്യമന്ത്രി മമത ബാനർജി തുറന്നടിച്ചിരുന്നു. പൗരത്വ നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് പറഞ്ഞ മമത, തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

story highlights- Calcutta High Court, mamta banerjee, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top