ഡൽഹിയിൽ വീണ്ടും തീപിടിത്തം; ഒൻപത് മരണം

ഡൽഹിയിൽ വീണ്ടും തീപിടിത്തം. ഡൽഹി കിരാരിയിലെ വസ്ത്ര നിർമാണ ശാലയിൽ അർദ്ധ രാത്രി 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒൻപത് പേർ മരിച്ചതായാണ് വിവരം. പത്ത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വസ്ത്ര ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കടക്കാൻ ഒരു സ്റ്റെയർ കേസ് മാത്രമാണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിൽ ഫയർ സേഫ്റ്റി ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം വടക്കൻ ഡൽഹിയിലെ ലഗ്ഗേജ് നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടിരുന്നു. അനാജ് മാണ്ഡിയിലെ ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
story highlights- delhi, massive fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here