എൻആർസി ഉടൻ നടപ്പാക്കില്ലെന്ന് മോദിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയം: പികെ കുഞ്ഞാലിക്കുട്ടി

ദേശീയ പൗരത്വ രജിസ്റ്റർ ഉടൻ നടപ്പാക്കില്ലെന്ന് മോദിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് നടന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യങ്ങൾ വിളിച്ച് ഉപരോധത്തിൽ കുഞ്ഞാലിക്കുട്ടിയും പങ്കാളിയായി.
Read Also: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; എംകെ മുനീറും പികെ ഫിറോസും കസ്റ്റഡിയിൽ
പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധിച്ചത്.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ എംകെ മുനീർ എംഎൽഎ പൊലീസ് കസ്റ്റഡിയിലായി. 10 മണിയോടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഏഴ് മണി മുതൽ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം തുടങ്ങിയിരുന്നു. പ്രവർത്തകർ ഓഫീസ് വളപ്പിൽ കയറാൻ ശ്രമം നടത്തിയതോടെ സംഘർഷമുണ്ടായി.
പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് സമ്മേളിച്ചിരുന്നു. പോസ്റ്റ് ഓഫീസ് വളപ്പിൽ കയറാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ മുനീറും ഫിറോസും അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പൊലീസ് സംയമനം പാലിച്ചതോടെ സംഘർഷത്തിന് അയവുണ്ടാവുകയായിരുന്നു.
pk kunjali kutty, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here