Advertisement

ഒയോ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ റോൾ മോഡൽ ആരെന്നറിയേണ്ടേ?

December 23, 2019
2 minutes Read

ഒയോ ഹോട്ടൽസ് ആൻഡ് റൂമ്‌സിന്റെ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ മാതൃകയായിരിക്കുന്നത് ആരെയാണെന്നറിയണ്ടേ? തന്നെ സ്വാധീനിച്ച വ്യക്തിത്വങ്ങളെയും പുസ്തകങ്ങളെയും പറ്റി 26 വയസുള്ള ഒയോ സ്ഥാപകൻ വെളിപ്പെടുത്തിയത് ഈ അടുത്തൊരു അഭിമുഖത്തിലാണ്.

കുറച്ച് മാസം മുമ്പ് കമ്പനിയുടെ 18.o3 ശതമാനം ഓഹരികളും വാങ്ങിയാണ് റിതേഷ് അഗർവാൾ തലക്കെട്ടുകളിലിടം പിടിച്ചത്. വളരെയധികം വിദേശ പങ്കാളികൾ കമ്പനിയിലുണ്ടായിട്ടും ഇത്തരത്തിലൊരു റിസ്‌ക്കേറ്റെടുക്കാൻ ഇദ്ദേഹം കാണിച്ച ഉത്സാഹത്തിന്റെ പിന്നിലെന്താണ്?

ലോക പ്രശസ്തമായ ടെസ്ല കമ്പനി ഉടമയായ ഇലോൺ മസ്‌ക്കാണ് തന്റെ പ്രേരണയെന്ന് ഇംഗ്ലീഷ് പോർട്ടലായ ബ്ലുംബെർഗ് ക്വിൻടിന് നൽകിയ അഭിമുഖത്തിൽ റിതേഷ് പറയുന്നു. റിസ്‌ക്കെടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കിത്തന്നത് ഇലോൺ മസ്‌ക്കിന്റെ കാഴ്ചപ്പാടുകളാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനും തുടർച്ചയായി നിരവധി വർഷങ്ങൾ ലോകത്തെ ഏറ്റവും സമ്പന്നനും ആയിരുന്ന ബിൽ ഗേറ്റ്‌സാണ് ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ട മറ്റൊരു ബിസിനസുകാരൻ.

തന്നെ സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും അഭിമുഖത്തിൽ റിതേഷ് പറയുന്നു. പീറ്റർ തീയൽ എഴുതിയ ‘സീറോ ടു വൺ’ എന്ന പുസ്തകമാണ് തന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സഹായകമായതെന്നും യുവ സംരംഭകൻ.

ആഷ്‌ലി വൻസിന്റെ ‘എലോൺ മസ്‌ക്: ഹൗ ദ സിഇഒ ഓഫ് സ്‌പെയ്‌സ് എക്‌സ് ആൻഡ് ടെസ്ല ഇസ് ഷെപിംഗ് ഒവർ ഫ്യൂച്ചർ’, ഹാമിൽടൺ ഹെൽമറിന്റെ ‘സെവൻ പവേഴ്‌സ്: ദ ഫൗണ്ടേഷൻസ് ഓഫ് ബിസിനസ് സ്ട്രാറ്റജി’, ജൊനാദൻ ടിഷിന്റെ ‘ചോക്ലേറ്റ്‌സ് ഓൺ ദ പില്ലോ ആർ നോട്ട് ഇനഫ്: റീഇൻവെന്റിംഗ് ദ കസ്റ്റമർ എക്‌സ്പീരിയൻസ്’ എന്നീ പുസ്തകങ്ങളും തന്നിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും ഒയോ സ്ഥാപകൻ പറഞ്ഞു.

 

 

 

oyo, ritesh agarwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top