Advertisement

ന്യൂഇയര്‍ ഓഫര്‍; 2020 രൂപയ്ക്ക് ജിയോ ഫോണും അണ്‍ലിമിറ്റഡ് സര്‍വീസും

December 23, 2019
1 minute Read

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പുതിയ ഓഫറുകളുമായി റിലയന്‍സ് ജിയോ. ‘2020 ഹാപ്പി ന്യൂഇയര്‍ ഓഫര്‍’ എന്ന പേരിലാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2020 രൂപയ്ക്ക് ജിയോ ഫോണും അണ്‍ലിമിറ്റഡ് സര്‍വീസും ലഭിക്കുന്നതാണ് അവതരിപ്പിച്ചിരിക്കുന്നതില്‍ ആദ്യ ഓഫര്‍. ഒരു വര്‍ഷത്തേയ്ക്ക് 0.5 ജിബി ഡേറ്റ ദിവസവും ലഭിക്കും. അതോടൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും ലഭിക്കും.

Read Also: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘വെല്‍ക്കം 2020’ സ്റ്റാമ്പ് അവതരിപ്പിച്ച് ഗൂഗിള്‍ പേ; 2020 രൂപ വരെ നേടാന്‍ അവസരം

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2020 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേയ്ക്ക് ദിവസവും 1.5 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും ലഭിക്കും. നാളെ മുതലാണ് ഓഫറുകള്‍ ആരംഭിക്കുക.
ദീപാവലിയുടെ ഭാഗമായി വിവിധ ഓഫറുകള്‍ ജിയോ അവതരിപ്പിച്ചിരുന്നു. ദീപാവലി ഓഫറിന്റെ ഭാഗമായി ജിയോയുടെ 4 ജി സ്മാര്‍ട്ട്‌ഫോണിന്റെ വില 699 ആയി കുറച്ചിരുന്നു. സെപ്റ്റംബറോടെ ഏഴ് കോടി ജിയോ ഫോണുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top