നാലു ഭാഷകളിലായി ‘മിന്നൽ മുരളി’ ഒരുങ്ങുന്നു; അടുത്ത വർഷം റിലീസ്

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മിന്നൽ മുരളി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഇന്ന് എന്റെ മിന്നില്‍ മുരളി ഷൂട്ടിങ് തുടങ്ങി. ഇതെനിക്ക് പ്രധാനപ്പെട്ടൊരു ചിത്രമാണ്. മറ്റൊരു കാര്യം ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളില്‍ ഈ സിനിമ റിലീസിനെത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും റിലീസ്. ബേസിൽ ജോസഫ്, വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്, സമീർ താഹിർ, മറ്റു പ്രവർത്തകർ എന്നിവർക്കൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’- ടൊവിനോ കുറിക്കുന്നു. 2020 ഓണത്തിന് സിനിന റിലീസാവുമെന്ന സൂചനയും അദ്ദേഹം പോസ്റ്റിലൂടെ നൽകുന്നു. പോസ്റ്റിലൂടെ ചിത്രത്തിൻ്റെ പോസ്റ്ററും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോ സൂപ്പർ ഹീറോ ആയി അഭിനയിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനത്തിലേക്ക് കടന്ന ബേസിലിൻ്റെ മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി.
വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 125 ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിനു വേണ്ടത്. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Story Highlights: Tovino Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here