ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു

ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഹോണ്ടുറാസിന്റെ വടക്കന്‍ മേഖലയായ തെലയിലെ ജയിലിലാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഹോണ്ടുറാസിന്റെ തലസ്ഥാന നഗരിയായ തെഗൂച്ചിഗല്‍പയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായ ജയില്‍.
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചതിനെത്തുടര്‍ന്ന് 18 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ ജയിലിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാജ്യത്ത് ജയിലില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ 27 ജയിലുകളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ സൈന്യത്തോടും പൊലീസ് സേനയോടും പ്രസിഡന്റ് ജോണ്‍ ഒര്‍ലാന്റോ ഹെര്‍ണാണ്ടസ് ഉത്തരവിട്ടു. അടുത്തിടെ ലാ ടോല്‍വ ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Story Highlights- 18 people killed in clashes in Honduras prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here