ജാമിഅ മില്ലിയ വിദ്യാർത്ഥികൾക്ക് മാർച്ചിന് അനുമതിയില്ല; മാണ്ഡിയിൽ നിരോധനാജ്ഞ

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികക്കുമെതിരെ ജാമിഅ മിലിയ സർവകലാശാല വിദ്യാർഥികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. മാണ്ഡി ഹൗസിൽ നിന്ന് പ്രധാന പ്രതിഷേധ വേദിയായ ജന്തർ മന്തിറിലേക്ക് നടത്താനിരുന്ന മാർച്ചാണ് പൊലീസ് തടഞ്ഞത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് മാണ്ഡി ഹൗസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യാസിച്ചിട്ടുണ്ട്. ജാമിഅ കോഡിനേഷൻ കമ്മിറ്റിയും ടീച്ചേഴ്‌സ് അസോസിയേഷനും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റും അടക്കമുള്ള സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇന്നലെ ഡൽഹിയിലെ യു.പി, അസം ഭവനുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here