ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഐഎംഎഫ്

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്ത് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുടെ തകർച്ച ആഗോള വളർച്ചയെ ബാധിച്ചുവെന്നും അടിയന്തര നടപടി ആവശ്യമാണെന്നും ഐഎംഎഫ് പറയുന്നു.
ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നതിന് ശക്തമായ നയപരമായ നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎഫ് നിർദേശിച്ചു.

ഐഎംഎഫിന്റെ വാർഷിക അവലോകനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ഉപഭോഗവും നിക്ഷേപവും കുറയുന്നതും നികുതി വരുമാനത്തിലെ കുറവും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തളർച്ചയുടെ പാതയിൽ എത്തിച്ചെന്ന് ഐഎംഎഫ് പറയുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെങ്കിലും ഇന്ത്യ ഇപ്പോഴും സാമ്പത്തിക മാന്ദ്യത്തിലാണെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ മാന്ദ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. റിസർവ് ബാങ്ക് ഈ വർഷം പ്രധാന വായ്പാ നിരക്ക് ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചിരുന്നു. ഉപഭോക്തൃ ആവശ്യവും ഉൽപാദന പ്രവർത്തനങ്ങളും കുറഞ്ഞതിനാൽ ആർബിഐ വാർഷിക വളർച്ച 6.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി രേഖപ്പെടുത്തിയിരുന്നു.

story highlights- slowdown, International Monetary Fund, India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top