‘ഒന്നിച്ച് നിൽക്കണം’; ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും മമതാ ബാനർജിയുടെ കത്ത്

ബിജെപി സർക്കാരിൽ നിന്ന് രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് കാണിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കത്ത്. ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയ നേതാക്കൾക്കുമാണ് മമതാ ബാനർജി കത്തെഴുതിയത്. രാജ്യത്തെ ജനങ്ങൾ പ്രതിസന്ധി നേരിടുമ്പോൾ യോജിച്ച് നിൽക്കണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി.
സിഎഎയും എൻആർസിയും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സ്ത്രീകളും കുട്ടികളും കർഷകരും ഉൾപ്പെടെ പരിഭ്രാന്തിയിലാണ്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. ഈ സമയത്ത് യോജിത്ത് നിൽക്കുകയാണ് വേണ്ടതെന്നും മമതാ ബാനർജി പറയുന്നു.
കത്തിന്റെ പകർപ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കാണ് മമത കത്തയച്ചിരിക്കുന്നത്.
story highlights- mamta banerjee, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here