Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ സമരാഗ്നി; അണിനിരന്ന് ആയിരങ്ങൾ

December 24, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരങ്ങളെ അണിനിരത്തി പാലക്കാട് നഗരത്തിൽ ഡിവൈഎഫ്‌ഐ യുടെ സമരാഗ്നി. ഇൻഡോർ സ്റ്റേഡിയത്തിന് പരിസരത്ത് നിന്ന് തുടങ്ങിയ സമരാഗ്നി സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ പന്തം കത്തിച്ച് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങളാണ് എത്തിയത്. സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ സമരാഗ്നി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി എം ശശിക്ക് കൈമാറി. തീ പന്തങ്ങളുമായി യുവതി, യുവാക്കൾ പാലക്കാട് നഗരത്തിലൂടെ മാർച്ച് നടത്തി. ആയിരങ്ങൾ പങ്കെടുത്ത പരിപാടി രാത്രി എട്ട് മണിയോടെ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

story highlights- protest, palakkad, DYFI, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here