സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍: വെങ്കിടേഷ് പ്രസാദ്

സഞ്ജു സാംസണ്‍ മികച്ച കളിക്കാരനാണെന്ന്മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സഞ്ജുവിന്പ്ലേയിംഗ് ഇലവനില്‍ അവസരം കൊടുക്കാത്തതിനെക്കുറിച്ച് മറുപടി പറയേണ്ടത് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമാണ്.കണ്ണൂരില്‍ ഗോ ഗെറ്റേര്‍സ് അക്കാദമിയിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ എത്തിയതായിരുന്നുവെങ്കിടേഷ് പ്രസാദ്.
സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്റര്‍ ആണ്. അവസരങ്ങള്‍ ഇനിയും തേടിവരും. അനുഭവസമ്പത്തുള്ള സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
ഇന്ത്യയുടേത് മികച്ച ബൗളിംഗ് ഡിപാര്‍ട്ട്‌മെന്റ് ആണെന്നാണ് വിലയിരുത്തല്‍. ഗോ ഗെറ്റേര്‍സ് അക്കാദമിയിലെകുട്ടി ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ ബൗളിംഗ് പാഠങ്ങള്‍ പകര്‍ന്ന് നല്‍കാനാണ് വെങ്കിടേഷ് പ്രസാദ് കണ്ണൂരിലെത്തിയത്.അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളില്‍ ആറ് വീതം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here