Advertisement

ബ്രസീലിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

December 24, 2019
0 minutes Read

ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക വസതിയിലെ ശുചിമുറിയില്‍ തെന്നി വീണതിനെ തുടര്‍ന്നാണ് ബൊല്‍സൊനാരോയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസിഡന്റിന്റ നില ഭേദകരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബ്രസീലിലെ ഔദ്യോഗിക വസതിയായ അല്‍വറോഡയിലെ ശുചിമുറിയില്‍ തെന്നിവീണ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. നിലവില്‍ ബൊല്‍സൊനാരോയുടെ നില ഭേദകരമാണെന്നാണ് റിപ്പോര്‍ട്ട്. വൈദ്യ പരിശോധനകളില്‍ സാരമായ പരുക്കേറ്റിട്ടില്ലെങ്കിലും, ആറ് മുതല്‍ 12 മണിക്കൂര്‍ വരെ നിരീക്ഷണത്തില്‍ തുടരണമെന്ന് സൈനിക ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെയും ബൊല്‍സൊനാരോ നിരവധി തവണ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top