റോത്തംഗ് പാസിൽ ഇന്ത്യ നിർമിക്കുന്ന തുരങ്കത്തിന് അടൽ ബിഹാരി വാജ്‌പേയുടെ പേര്

റോത്തംഗ് പാസിൽ ഇന്ത്യ നിർമിക്കുന്ന തുരങ്കത്തിന് മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ പേര്. തുരങ്കം നിർമിക്കാൻ വാജ്പേയി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് തുരങ്കത്തിന് വാജ്പേയിയുടെ പേര് നൽകുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വാജ് പേയുടെ 95-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
അതിർത്തി റോഡ് സംഘടനയുടെ (ബിആർഒ) നേതൃത്വത്തിൽ 4000 കോടി മുതൽ മുടക്കിലാണ് റോത്തംഗ് പാസിൽ തുരങ്കം നിർമിക്കാൻ പദ്ധതിയിടുന്നത്. 2020 ഓടെ തുരങ്ക നിർമാണം പൂർത്തിയാകും. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തിലും ഹിമാചലിലെ ലഹാവുലിലേക്കും സ്പിറ്റി താഴ്വരയിലേക്കും തുരങ്കം വഴി എത്തിച്ചേരാനാകുമെന്നതാണ് പ്രത്യേകത. ജമ്മുവിന്റെ പ്രധാന റോഡ് മാർഗങ്ങൾ വഴി 46 കിലോമീറ്റർ ദൂരം വരെ ലാഭിക്കാൻ കഴിയും.. മാത്രമല്ല,വർഷം മുഴുവനും സൈനിക ആവശ്യങ്ങൾ ഉൾപ്പെടെ ഗതാഗതം സാധ്യമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here