Advertisement

ഐഎസ്എലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം; ബെംഗളൂരു എഫ്‌സി – എടികെ മത്സരം കൊല്‍ക്കത്തയില്‍

December 25, 2019
Google News 1 minute Read

ഐഎസ്എലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിയും എടികെയും ക്രിസ്മസ് ദിനത്തില്‍ ഏറ്റുമുട്ടും. എടികെയുടെ തട്ടകമായ കൊല്‍ക്കത്തയിലാണ് മത്സരം.

അവസാന കളിയിലെ ജയത്തിന്റെ ആവേശത്തിലാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. അവസാന കളിയില്‍ വഴങ്ങിയ സമിനിലയുടെ ക്ഷീണം തീര്‍ക്കാനാണ് എടികെ ബൂട്ടനണിയുന്നത്. ഒന്‍പത് കളികളില്‍ നിന്നും 16 പോയന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തും 15 പോയന്റുമായി എടികെ മൂന്നാം സ്ഥാനത്തുമാണ്. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, മൈക്കില്‍ സൂസൈരാജ് എന്നിവരുടെ മുന്നേറ്റനിരയിലാണ് കൊല്‍ക്കത്തയുടെ ഗോള്‍ പ്രതീക്ഷ. അന്റോണിയോ ഹബാസ് പരിശീലകനായി തിരിച്ചെത്തിയശേഷം ടീം ഉണര്‍ന്നു കഴിഞ്ഞു.

വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണിതെന്നാണ് ഹബാസിന്റെ പ്രതികരണം. ജയം മാത്രം ലക്ഷ്യമാക്കിയാണിറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിതം കോട്ടാല്‍, സലാം രഞ്ജന്‍ സിംഗ് എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധം തകര്‍ക്കുക എളുപ്പമാവില്ല.

Story Highlights- Bengaluru FC – ATK FC,  Kolkata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here