Advertisement

ആദിവാസി വയോധികനെ കടുവ കൊന്നുതിന്നു

December 25, 2019
Google News 1 minute Read

സുല്‍ത്താന്‍ബത്തേരി വടക്കനാട് ആദിവാസി വയോധികനെ കടുവ കൊന്നു തിന്നു. വടക്കനാട് പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയനെയാണ് കടുവ ആക്രമിച്ച് കൊന്നു തിന്നത്. ശരീരത്തിന്റെ പകുതിയോളം കടുവ ഭക്ഷിച്ച നിലയിലാണ് ഉള്ളത്.

കഴിഞ്ഞ ദിവസം വിറക് ശേഖരിക്കാനായി വനത്തിലേക്ക് പോയ ജഡയനെ കാണാത്തതിനാല്‍ ബന്ധുക്കളും, നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളിലേക്ക് കടിച്ചു വലിച്ചുകൊണ്ട് പോയ നിലയിലാണ് മൃതദേഹമുള്ളത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

 

Story Highlights- tiger attack at wayanad, ,   old man killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here