വലയഗ്രഹണം ആദ്യം കണ്ടത് വടക്കൻ കേരളം

നൂറ്റാണ്ടിലെ അപൂർവ സൂര്യഗ്രഹണമായ വലയ സൂര്യഗ്രഹണം കേരളത്തിൽ ആദ്യം ദൃശ്യമായത് കാസർഗോഡായിരുന്നു . ഗ്രഹണ നിരീക്ഷണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ജില്ലയിൽ ഒരുക്കിയത്.
രാവിലെ 7 മണിയോടെ സൂര്യനുദിച്ചപ്പോൾ തന്നെ മാനത്തെ വിസ്മയത്തിന് സാക്ഷിയാകാൻ ജില്ല ഒരുങ്ങിയിരുന്നു. 8.04 ഓടു കൂടിതന്നെ സൂര്യഗ്രഹണത്തിന്റെ ആദ്യ സൂചനകൾ ദൃശ്യമായി. സൂര്യൻ മെല്ലെ ചന്ദ്രനാൽ മറക്കപ്പെട്ടു തുടങ്ങി. ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ ശരിവച്ചു കൊണ്ട് പിന്നെ വലയഗ്രഹണം. 9.24 ഓടെ ചന്ദ്രനു പിന്നിൽ സൂര്യൻ ഒരു പൂർണ വലയമായിമാറി. വടക്കൻ കേരളത്തിൽ കൂടുതൽ മിഴിവോടെ കാണാനാകുമെന്നതിനാൽ നിരവധിപ്പേരാണ് വിവധയിടങ്ങളിലായി ഗ്രഹണം കാണാൻ എത്തിയത്.
മിനുറ്റുകൾ മാത്രമാണ് ചന്ദ്രനു പിന്നിൽ പൂർണ വൃത്താകൃതിയിൽ സൂര്യ വലയം ജ്വലച്ചു നിന്നത്. 11.10 ഓടു കൂടി സൂര്യൻ പൂർണമായും മറ നീക്കി പുറത്തെത്തി.
അങ്ങനെ കേരളം കണ്ട ഏറ്റവും മനോഹരമായ ഗ്രഹണ കാഴ്ചയായിരുന്നു കാസർഗോഡ് ദൃശ്യമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here