Advertisement

നിർഭയ ദിനത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ

December 26, 2019
1 minute Read

നിർഭയ ദിനമായ ഡിസംബർ 29ന് ‘പൊതുയിടം എന്റേതും’ എന്ന സന്ദേശമുയർത്തി വനിതകളുടെ ,രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ.29 ന് രാത്രി 11 മുതൽ 1 മണി വരെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കേന്ദ്രങ്ങളിൽ നൈറ്റ് വാക്ക് സംഘടിപ്പിക്കാനാണ് തീരുമാനം.

ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയർമാരുടെ സേവനം ഉണ്ടാകും. സ്ത്രീകൾ നേരിടുന്ന വിവേചനത്തെ ശക്തമായി നേരിടാനും സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാർഹിക പീഡനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കാനുമാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന തുടർക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കുറ്റവാസനയുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി 29 ന് ശേഷവും സംസ്ഥാനത്ത് വനിതകളുടെ രാത്രി നടത്തം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

2016 മുതലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പിൽ നിർഭയസെല്ലിൻ കീഴിൽ പ്രവർത്തിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ നിർഭയദിനം ആചരിക്കുന്നത്. നൈറ്റ് വാക്കിനായി ഓരോ കേന്ദ്രങ്ങളിലും 25 വോളന്റിയർമാരെ വീതം തയാറാക്കിയിട്ടുണ്ട്. രാത്രി നടത്തത്തിന് പിന്നിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്ക് മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയുമുള്ള അവസ്ഥയാണ് നിലനിൽക്കുന്നത്. അതിൽ നിന്നും അവരെ മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തേത്.  രാത്രികാലങ്ങളിൽ സ്ത്രീകളെ കണ്ടാൽ അവരെ ശല്യപ്പെടുത്താനായി മുന്നോട്ടു വരുന്ന അവസ്ഥ നിലനിൽക്കുന്ന സാഹര്യത്തിൽ ഇങ്ങനെയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അപ്പോൾ തന്നെ പൊലീസിന് കൈമാറുകയും അവർക്കെതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് രണ്ടാമത്തേത്. മാത്രമല്ല, ഡിസംബർ 29ന് നടക്കുന്ന നൈറ്റ് വാക്കിന്റെ തുടർ പ്രവർത്തനങ്ങൾ വനിതാദിനമായ മാർച്ച് 8 വരെ തുടരുന്നതുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top