സവാള നൽകാത്തതിനെ ചൊല്ലി തർക്കം; ഹോട്ടൽ അടിച്ചു തകർത്ത് അക്രമി സംഘം

തിരുവനന്തപുരം കൈതമുക്കിൽ സവാള നൽകാത്തതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. പ്രകോപിതരായ അക്രമി സംഘം ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൈതമുക്കിലെ വെട്ടുകാട്ടിൽ ഹോംലി മീൽസ് എന്ന ഹോട്ടലാണ് അടിച്ചുതകർത്തത്. ഭക്ഷണം കഴിക്കാനെത്തിയ മൂന്ന് യുവാക്കൾ ചിക്കൻ ഫ്രൈക്കൊപ്പം വീണ്ടും വീണ്ടും സവാള ചോദിച്ചു. സവാള ഇല്ലെന്ന് പറഞ്ഞതോടെ ഹോട്ടൽ ജീവനക്കാരനെ ഇവർ മർദിക്കുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരനായ ഝാർഖണ്ഡ് സ്വദേശി പീർ മുഹമ്മദിൻറെ തലയ്ക്ക് സാരമായി പരിക്കേറ്റു. കൂടുതൽ പേരെ വിളിച്ചുവരുത്തിയാണ് യുവാക്കൾ മർദിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. ഹോട്ടലിന്റെ ചില്ലുകൾ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. പ്രദേശത്തെ ഡിവൈഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും ഇവർ ഹോട്ടലിലെ സ്ഥിരം സന്ദർശകരാണെന്നും ഉടമ പറഞ്ഞു. ഹോട്ടൽ ഉടമ വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here