Advertisement

പൗരത്വ നിയമഭേദഗതി; ശക്തമായ പ്രതിഷേധസമരവുമായി കോൺഗ്രസും ഇടത് പാർട്ടികളും

December 27, 2019
1 minute Read

പൗരത്വ നിയമഭേദഗതിയിൽ ശക്തമായ പ്രതിഷേധസമരവുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നാളെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പാർട്ടി സ്ഥാപക ദിനമായ 28ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഹൈക്കമാന്റ് പിസിസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് അധ്യക്ഷ സോണിയ ഗാന്ധിയാണ് നേതൃത്വം നൽകുക.

Read Also: പൗരത്വ നിയമഭേദഗതി; ഇത്ര വലിയ ജനരോഷം ബിജെപി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി

അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കും. ലഖ്‌നൗവിലെ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതാണ്. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഭരണഘടനയുടെ ആമുഖം അയച്ചു.

ജനുവരി ഒന്ന് മുതൽ ഏഴ് വരെ നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ഇടത് പാർട്ടികളുടെ തീരുമാനം. എട്ടിന് രാജ്യവ്യാപക പ്രതിഷേധവും സംഘടിപ്പിക്കും. ബംഗാളിൽ കോൺഗ്രസും ഇടത് പാർട്ടികളും സംയുക്തമായാണ് പ്രതിഷേധം നടത്തുന്നത്. ജാമിഅ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ഡൽഹി യുപി ഭവൻ ഉപരോധിക്കും.

 

 

 

anti caa protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top