ഏഷ്യൻ ഇലവനിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ കളിക്കുമെന്ന് ബിസിസിഐ

അടുത്ത വർഷം ബംഗ്ലാദേശിൽ നടക്കുന്ന പ്രദർശന ടി-20 പരമ്പരയിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ബംഗ്ലാദേശ് രാഷ്ട്രപിതാവ് സെയിഖ് മുജീബുർ റഹ്മാൻ്റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിൽ ഏഷ്യൻ ഇലവനു വേണ്ടിയാണ് അഞ്ച് ഇന്ത്യൻ താരങ്ങൾ പാഡണിയുക. ലോക ഇലവനെതിരെയാണ് മത്സരം.
പരമ്പരക്കായി അഞ്ച് ഇന്ത്യൻ താരങ്ങളെ അയക്കുമെന്ന് ബിസിസിഐ അറിയിച്ചു കഴിഞ്ഞു. എന്നാൽ ആരൊക്കെയാവും കളിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ ബിസിസിഐ തീരുമാനമെടുക്കും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.
അതേ സമയം, എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നീ അഞ്ചു താരങ്ങളെ പരമ്പരയിൽ കളിക്കാൻ അനുവദിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇവരെത്തന്നെയാണോ അയക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
അടുത്ത വർഷം മാർച്ച് 18, 21 തീയതികളിൽ ബംഗ്ലാദേശിലെ ധാക്കയിലാണ് മത്സരങ്ങൾ നടക്കുക. ഐസിസിയുടെ ടി-20 അംഗീകാരവും ഈ പരമ്പരയ്ക്ക് ലഭിച്ചിട്ടുണ്ട്.
Story Highlights: Cricket, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here