യുപിഎ കാലത്ത് തടങ്കൽ പാളയങ്ങൾ ഉണ്ടായിരുന്നു: കെസി വേണുഗോപാൽ

യുപിഎ ഭരണകാലത്ത് തടങ്കല്‍ പാളയങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് കോണ്‍ഗ്രസ്സ്. എന്നാല്‍ അതിന് പൌരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്നും യുപിഎ കാലത്ത് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സൈന്യത്തിന്റെയും രാജ്യത്തിന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ കരസേനാ മേധാവിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിഎ ഭരണകാലത്തും തടങ്കല്‍ പാളയങ്ങളുണ്ടായിട്ടുണ്ടെന്ന ബിജെപി വിമർശനത്തിന് കോണ്‍ഗ്രസ്സിന്റെ മറുപടി. തടങ്കല്‍ പാളയങ്ങുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കോണ്‍ഗ്രസ്സ് അതിനെ എന്‍ ആർ സിയുമായി കൂട്ടിക്കുഴക്കേണ്ടെന്ന് വ്യക്തമാക്കി.
പൌരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ വിമർശിച്ച കരസേനാ മേധാവിക്കെതിരെയും കോണ്‍ഗ്രസ്സ് ആഞ്ഞടിച്ചു.
സംയുക്ത സമരം സംബന്ധിച്ച് സംസ്ഥാനനേതൃത്വത്തിന് തീരുമാനിക്കാമെന്നും അതുസംബന്ധിച്ച കേരളത്തിലെ വിവാദം അടഞ്ഞ അധ്യായമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി നുണ പറയുന്നു എന്ന് ട്വീറ്റ് ചെയ്ത രാഹുലിനു മറുപടി ആയാണ് ബിജെപി പഴയ രേഖകൾ ചൂണ്ടിക്കാട്ടി യുപിഎ ഭരണകാലത്തും തടങ്കൽ പാളയങ്ങളുണ്ടെന്ന് പറഞ്ഞത്.
അതേ സമയം, പൗരത്വ നിയമഭേദഗതിക്കെതിരെ ഇത്ര വ്യാപകമായ ജനരോഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി ജനപ്രതിനിധികൾക്കു പോലും പ്രതിഷേധം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മത്സ്യബന്ധന വകുപ്പുമന്ത്രിയായ സഞ്ജീവ് ബല്യാന്‍ പറഞ്ഞു. റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Story Highlights: Detention Camp, UPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here