‘രാഹുൽ ഗാന്ധി 2019 ലെ ഏറ്റവും വലിയ നുണയൻ’: പ്രകാശ് ജാവദേക്കർ

2019 ലെ ഏറ്റവും വലിയ നുണയനാണ് രാഹുൽ ഗാന്ധിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ ജനങ്ങൾക്കും സ്വന്തം പാർട്ടിക്കും രാഹുൽ ലജ്ജയുണ്ടാക്കിയെന്നും ജാവദേക്കർ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റർ ദരിദ്രർക്ക് മേലുള്ള നികുതിയാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജാവദേക്കറുടെ പരാമർശം.

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ നുണ പറയുമായിരുന്നു. ഇപ്പോൾ അദ്ദേഹം പ്രസിഡന്റല്ല. എന്നാൽ നുണകൾ പറയുന്നത് അദ്ദേഹം തുടരുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ നുണയൻ എന്ന വിഭാഗമുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധിക്കായിരിക്കും ലഭിക്കുകയെന്നും ജാവദേക്കർ പറയുന്നു. രാജ്യത്ത് അസ്ഥിരത വർധിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ജാവദേക്കർ കുറ്റപ്പെടുത്തി.

ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും ദരിദ്രരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നികുതയാണെന്നായിരുന്നു രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. നോട്ടുനിരോധന കാലത്തെ സമാന അവസ്ഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

story highlights- prakash javadekar, rahul gandhi, congress, bjpനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More