മരട് ഫ്‌ളാറ്റ് പൊളിക്കൽ; നാട്ടുകാരുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ പ്രതിഷേധ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി

മരടിൽ സമരം ശക്തമാക്കാനൊരുങ്ങി പ്രദേശവാസികൾ. നാട്ടുകാരുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ വരുന്ന 30ന് ശേഷം പ്രതിഷേധ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി 24 നോട്. ഫ്‌ളാറ്റുകളുടെ ഭിത്തികൾ പൂർണ്ണമായി തകർത്ത ശേഷം മാത്രമേ സ്‌ഫോടനം നടത്താൻ കഴിയൂ എന്ന് എക്‌സ്‌പ്ലോസീവ് കൺട്രോളറുടെ മുന്നറിയിപ്പ്.
മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് സമീപം താമസിക്കുന്നവരുടെ ആശങ്ക വർധിപ്പിക്കുന്നതാണ് എക്‌സ്‌പ്ലോസീവ് കൺട്രോളർ ആർ.വേണുഗോപാലിന്റെ കണ്ടെത്തൽ. ഫ്‌ളാറ്റുകളുടെ ഉൾ ഭിത്തികൾ പൂർണമായും തകർത്ത ശേഷം മാത്രമേ സ്ഥോടനം നടത്താവു എന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. നിലവിലെ സ്ഥിതിയിൽ ഫ്‌ളാറ്റ് സ്‌ഫോടനം നടത്തിയാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും എക്‌സ്‌പ്ലോസീവ് കൺട്രോളർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആശങ്ക പരിഹരിച്ചിലെങ്കിൽ ഈ 30 ആം തിയതി മുതൽ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Read Also : മരട് ഫ്‌ളാറ്റ് പൊളിക്കൽ; പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ
ഇതിനിടെ കൂടുതൽ പ്രദേശവാസികൾ വീടൊഴിയുകയാണ്. അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സ്ഥോടക വസ്തുക്കൾ 4 ദിവസത്തിനുളളിൽ എത്തിക്കും. 2020 ജനുവരി 11 ആം തിയതി 11 മണിക്കാണ് മരടിൽ ആദ്യ ഫ്‌ളാറ്റ് പൊളിക്കുന്നത്.
Story Highlights- Maradu Flat,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here