പൗരത്വ നിയമ ഭേദഗതി; ദേശവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ദേശവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് രാജ്ഭവൻ മാർച്ച്. രാജ്യത്തെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പാർട്ടിയുടെ ജന്മദിനമായ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
Read Also: പൗരത്വ നിയമഭേദഗതി; ശക്തമായ പ്രതിഷേധസമരവുമായി കോൺഗ്രസും ഇടത് പാർട്ടികളും
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ച് മുതിർന്ന കോണ്ഗ്രസ് നേതാവ് പി ചിദംബരം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ മാര്‍ച്ചിന് നേതൃത്വം നൽകും. രാജ്ഭവന് മുന്നിലെ പ്രതിഷേധ വേദിയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നേതാക്കൾ വായിക്കും.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് അധ്യക്ഷ സോണിയ ഗാന്ധിയാണ് നേതൃത്വം നൽകുക. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കും. ലഖ്നൗവിലെ പരിപാടിയിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നതാണ്.
anti caa protest, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here