ബിഹാറിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

ബിഹാറിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് എന്ന നേതാവാണ് വെടിയേറ്റ് മരിച്ചത്. സിനിമ റോഡിൽ രണ്ട് ബൈക്കുകളിലെത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ 6.30ഓടെയായിരുന്ന സംഭവം. ജിമ്മിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ വെടിവയ്പുണ്ടായത്. വെടിയേറ്റ യാദവിനെ ഉടൻ തന്നെ സഫ്ദാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top