ഉടമയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഹോട്ടൽ കത്തി നശിച്ചു

കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ ഹോട്ടലുടമയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഹോട്ടൽ കത്തി നശിച്ചു. അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടൽ ഉടമ പിസി ദേവസ്യക്കെതിരെ ആയിരുന്നു ആക്രമണം. ദേവസ്യക്കും ആക്രമണം നടത്തിയ പൊന്നാമ്മക്കൽ ബേബിക്കും പരുക്കേറ്റു.
രണ്ട് പേരും തമ്മിൽ പണമിടപാട് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഹോട്ടൽ നവീകരണത്തിനായി വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരുന്നതാണ് ബേബിയെ പ്രകോപിപ്പിച്ചത്.
രാവിലെ ഒൻപത് മണിക്കാണ് സംഭവം. ഹോട്ടലിലെത്തിയ ബേബി കൈയിലുണ്ടായിരുന്ന കന്നാസിൽ നിന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ദേവസ്യയുടെ ദേഹത്തും ഇയാൾ പെട്രോളൊഴിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഇറങ്ങിയോടി എന്നാണ് വിവരം. പൊള്ളലേറ്റവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിട്ടുണ്ട്.
hotel burned, ettumanoor, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here