പാലക്കാട് വീട്ടുവളപ്പിലെ കിണറ്റിൽ പുലിയുടെ ജഡം

വീട്ടുവളപ്പിലെ കിണറ്റിൽ പുലിയുടെ ജഡംകണ്ടെത്തി. പാലക്കാട് ജില്ലയിലെ കോങ്ങാട് പെരിങ്ങോട് പറക്കോട് സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പുലിയെ പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ വൈറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് പുള്ളിപ്പുലിയെ പറക്കോട് സുകുമാരന്റെവീട്ടുവളപ്പിലെ കിണറ്റിൽ ചത്തനിലയിൽ കണ്ടത്.
ഇതിനു മുമ്പും പരിസരപ്രദേശങ്ങളിൽ പുലിയെ കണ്ടതായി വീട്ടുകാർ പറയുന്നുണ്ട്.
പാലക്കാട് ഡി എഫ് ഓ നരേന്ദ്രൻ വേളൂരി, മുണ്ടൂർ ഫോറസ്ററ് ഓഫീസർ ശശിഭൂഷൺ, ഒലവക്കോട് റേഞ്ച് ഓഫീസർ അഖിൽ എന്നിവരുടെ നേതൃത്വത്തിലെ വനംവകുപ്പു ഓഫീസർമാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: Leopard, Deadbody
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here