കാറിൽ കറങ്ങി വിദേശ മദ്യ വില്‍പന; കോടഞ്ചേരി സ്വദേശി അറസ്റ്റിൽ

താമരശ്ശേരിയിൽ വിദേശമദ്യ വിൽപ്പന നടത്തുന്നയാൾ എക്‌സൈസ് പിടിയിൽ. കാറിൽ കറങ്ങി വിദേശ മദ്യ വില്‍പ്പന നടത്തുന്ന കോടഞ്ചേരി സ്വദേശി ബോബന്‍ എന്നയാളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറ് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ മുന്നോടിയായി താമരശ്ശേരി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ആണ് വിദേശമദ്യം പിടിച്ചെടുത്തത്. മദ്യം കടത്തിയ കാറും സംഘം പിടിച്ചെടുത്തു. മൊബൈലില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മദ്യം എത്തിച്ചു നല്‍കുകയാണ് ബോബൻ്റെ രീതി.
ആറ് ലിറ്റര്‍ വിദേശ മദ്യവും മദ്യം കടത്തിയ കാറും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മലയോര മേഖലയിൽ വ്യാപകമായി ലഹരി വില്‍പ്പന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.
Story Highlights: Liquor, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here