പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാറാണെന്ന് മാണി സി കാപ്പൻ

പാർട്ടി പറഞ്ഞാൽ മന്ത്രിയാകാൻ തയ്യാറെന്ന് മാണി സി കാപ്പൻ. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ നടക്കുന്നതായി തനിക്ക് അറിവില്ലെന്നും കാപ്പൻ പറഞ്ഞു. എൻസിപിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ ജനുവരി മൂന്നിന് അറിയാം.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ. മന്ത്രിയാകാൻ ഇല്ല എന്ന് നിലപാടില്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
തോമസ് ചാണ്ടി മരിച്ച സാഹചര്യത്തിൽ ഉടൻതന്നെ സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനുള്ള ഒരുക്കത്തിലാണ് എൻസിപി. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കാപ്പൻ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ല എന്ന നിലപാടിലാണ് കാപ്പൻ.
ജനുവരി ആദ്യം പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തിരുവനന്തപുരത്തെത്തി ചർച്ച നടത്തും. ഉടൻതന്നെ സംസ്ഥാന അധ്യക്ഷൻ സംബന്ധിച്ച് തീരുമാനമുണ്ടാകും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ യുഡിഎഫിൽ നിന്നും പിടിച്ചെടുത്ത പാലാ മണ്ഡലത്തിൽ നിന്നുള്ള അംഗം എന്ന നിലയിൽ മണി സി കാപ്പൻ മന്ത്രിസഭയിൽ എത്തിയേക്കും.
Story Highlights: Mani C Kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here