കണ്ണൂരിൽ ഗവർണർക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാട്ടിയത്. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് ഗവർണർക്ക് നേരെ പ്രതിഷേധം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേതാക്കൾ അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പൗരത്വ നിയമ ഭേദഗതിയെ പരസ്യമായി അനുകൂലിച്ച് ഗവർണർ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം. ഗവർണറുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്ന് ഗവർണരെ മാറ്റി നിർത്തണമെന്ന് നേരത്തെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടപ്രകാരം മാത്രമേ പരിപാടി നടത്തൂ എന്ന് സംഘാടകർ അറിയിച്ചു. തുടർന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഗവർണർ പങ്കെടുക്കുന്നതിനെ തുടർന്ന് കെ സുധാകരൻ എംപിയും കണ്ണൂർ മേയറും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു.
story highlights- black flag protest, kannur, arif muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here