‘ബിലാലി’ന്‌റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ തുടങ്ങും; 2020 പകുതിയോടെ റിലീസാകുമെന്ന് റിപ്പോർട്ട്

ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ബിലാൽ. 2007ൽ ഹോളിവുഡ് ചിത്രം ‘ഫോർ ബ്രദേഴ്സി’ൻ്റെ അനൗദ്യോഗിക റേമേക്കായി അമൽ നീരദ് സംവിധാനം ചെയ്ത ‘ബിഗ് ബി’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന ബിലാലിനെപ്പറ്റി മുൻപ് തന്നെ ചില വാർത്തകൾ വന്നിരുന്നു. ഇടക്ക് മമ്മൂട്ടി തന്നെ സിനിമയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതൊക്കെ ശരിവെക്കുന്ന തരത്തിൽ മറ്റൊരു റിപ്പോർട്ട് വരുന്നുണ്ട്.
ബിലാലിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ഫെബ്രുവരിയോടെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 പകുതിയോടെ സിനിമ റിലീസാകുമെന്നും സൂചനയുണ്ട്. മമ്മൂട്ടിയോടൊപ്പം ഫഹദ് ഫാസിൽ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഫഹദും അമൽ നീരദും ചേർന്നാണ് ചിത്രം നിർമ്മിക്കുകയെന്നും സ്ഥിരീകരിക്കാനാവാത്ത ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
2005ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായിരുന്നു ‘ഫോർ ബ്രദേഴ്സ്’. അമ്മയുടെ മരണത്തിനു പ്രതികാരം ചെയ്യുന്ന നാലു മക്കളുടെ കഥ പറഞ്ഞ ചിത്രത്തിൻ്റെ അനൗദ്യോഗിക റീമേക്കായി എത്തിയ ‘ബിഗ് ബി’ ഡയലോഗുകൾ കൊണ്ടും സ്റ്റൈലിഷ് മേക്കിംഗ് കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്. ഉണ്ണി ആർ എഴുതിയ ഡയലോഗുകൾ പിൽക്കാലത്ത് ഏറെ ആഘോഷിക്കപ്പെടുകയും സിനിമ കൾട്ട് സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തു.
Story Highlights: Big B, Bilal, Mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here