പൗരത്വ നിയമഭേദഗതിയെപ്പറ്റി വിശദീകരണവുമായി എത്തിയ ബിജെപി നേതാവിനെ നാട്ടുകാർ മർദ്ദിച്ചെന്നു പരാതി

പൗരത്വ നിയമഭേദഗതിയെപ്പറ്റി വിശദീകരണവുമായി എത്തിയ ബിജെപി നേതാവിനെ നാട്ടുകാർ മർദ്ദിച്ചെന്ന് പരാതി. ഉത്തർപ്രദേശ് അർമോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിയെയാണ് നാട്ടുകാർ മർദ്ദിച്ചത്. മുർത്തസയെ നാട്ടുകാർ ലകാഡ മഹല്ലിൽ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘ലകാഡ മഹല്ലിലെ ഒരു സ്ഥാപനത്തില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാന്‍. ഇതിനിടെ റാസ അലി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എന്നെ ആക്രമിച്ചു.”- സംഭവത്തെപ്പറ്റി മുര്‍ത്തസ ആഗ ഖാസിമി വിശദീകരിച്ചു.
സിഎഎയ്ക്കെതിരെയും എൻആർസിക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്താൻ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വിയുടെ നേതൃത്വത്തില്‍ നിയമത്തെപ്പറ്റി മുസ്ലിം സമുദായത്തിനിടയിൽ നിലനിൽക്കുന്ന സംശയങ്ങൾ നീക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെ ഉപയോഗിച്ച് ബോധാത്കരണം നടത്താനായിരുന്നു നീക്കം. ഇതിൻ്റെ ഭാഗമായാണ് മുര്‍ത്തസ എത്തിയത്.
ബിജെപി പ്രവർത്തകരാണ് ഇത്തരത്തിൽ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: CAA, NRC, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here