ആശുപത്രിയിൽ വീൽചെയർ ലഭിച്ചില്ല; ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി അച്ഛൻ; വീഡിയോ

ബലാത്സംഗത്തിനിരയായ മകളെ തോളിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന ഒരു അച്ഛന്റെ വീഡിയോ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ വീൽചെയറോ സ്ട്രച്ചറോ ലഭിക്കാതെ വന്നതോടെ പിതാവ് മകളെ തോളിലേറ്റി നടക്കുകയായിരുന്നു.
അയൽവാസിയായ 19കാരനാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കാലുകൾ തല്ലിയൊടിക്കുകയും ചെയ്തു. വീട്ടുകാർ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ വീൽചെയറോ സ്ട്രച്ചറോ ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെയാണ് അച്ഛൻ മകളെ പുറത്തിരുത്തി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്.
I just saw this story. It just tears my gut apart. They may not want to be identified but is there any way I can help? Perhaps in her future education? https://t.co/ujWG5Y8a0U
— anand mahindra (@anandmahindra) December 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here