Advertisement

തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമാണങ്ങൾ എറണാകുളം ജില്ലയിൽ വർധിക്കുന്നതായി റിപ്പോർട്ട്

December 29, 2019
Google News 1 minute Read

എറണാകുളം ജില്ലയിൽ 4239 കെട്ടിടങ്ങൾ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചവയെന്ന് പ്രാഥമിക കണ്ടെത്തൽ. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം ഘട്ട റിപ്പോർട്ടിലാണ് കെട്ടിടങ്ങൾ ഉൾപ്പെട്ടത്. ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉൾപെടുന്നതാണ് പട്ടിക.

മരടിന് സമാനമായി തീരദേശ പരിപാലന നിയമം ലംഘിച്ച നിരവധി നിർമാണങ്ങളാണ് എറണാകുളം ജില്ലയിലുള്ളത്. സർക്കാർ നിർദേശപ്രകാരമാണ് ജില്ലാ കളകാർ നിയമലം ഘനം കണ്ടെത്താൻ പരിശോധന ആരംഭിച്ചത്. തദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നിയമ ലംഘനങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. സിആർസെഡ്(CRZ) നിയമം ലംഘിച്ച് നിർമാണം നടത്തിയെന്ന് സംശയിക്കുന്ന 4239 കെട്ടിടങ്ങളുടെ പട്ടികയാണ് തയാറാക്കായിരിക്കുന്നത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ അനധികൃത നിർമാണങ്ങൾ. 1653 അനധികൃത നിർമാണങ്ങളാണ് ഉള്ളത്.

പള്ളിപ്പുറം പഞ്ചായത്താണ് നിയമലംഘന നങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം. 677 അനധികൃത നിർമാണങ്ങളാണുള്ളത്. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ അനധികൃത നിർമാാണങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് സംബന്ധിച്ച് പരാതികളുള്ള കെട്ടിട ഉടമകൾക്ക് ചൊവ്വാഴ്ചയ്ക്കകം പുനപരിശോധന ആവശ്യപ്പെട്ട് അപേക്ഷ നൽകാം. പരാതികൾ ഉന്നയിക്കുന്ന നിർമാണങ്ങളിൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ വീണ്ടും പരിശോധന നടത്തും. തുടർന്നാകും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക. ഈ റിപ്പോർട്ട് പരിഗണിച്ചുള്ള തുടർനടപടികളാകും സർക്കാർ സ്വീകരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here